
Sunday, 26 November 2017
Monday, 6 November 2017
സമയമിതെത്രയായെന്നു നോക്കീടുവാൻ പോലും സമയം താരാത്തൊരാ സമയം ആരും പുത്തകം വായിച്ചു കളയരുതേ.. അക്ഷരങ്ങൾ പെറുക്കി പെറുക്കി അടുക്കിയിട്ടു വീണ്ടും മറിയ്കുമ്പോൾ കാണാം ആവർത്തിക്കും അതേ അക്ഷര കൂട്ടങ്ങളെ.. ഏതു താള് മറിച്ചാലും കാണാം അക്ഷരങ്ങളെ കൂട്ടി ബന്ധിച്ചൊരാ സ്റ്റാപ്പ്ളെർ.. പണിയെടുക്കാതിരുന്നിട്ടും വെയിൽ കൊള്ളാതിരുന്നിട്ടും അക്ഷരങ്ങളെല്ലാം കറുത്തിട്ടു തന്നെ.. വര്ഷമൊത്തിരി കഴിഞ്ഞെന്നാലും കവർ പേജ് അത് മാറുകില്ല... അക്ഷരങ്ങൾക്കിടയിൽ ചിരിക്കും ഇമോജിസ് ഇല്ല. നല്ല പ്രൊഫൈൽ പിക് ഇല്ല കളർ ഉള്ള വാൾ പേപ്പർ ഇല്ല.. കൂടെ നിന്നൊരു സെൽഫി എടുക്കാൻ പോലും കഴിയാത്തൊരീ അക്ഷരങ്ങൾക്ക് ജീവനും ജീവിതവും സ്വപ്നവും സങ്കല്പവും ഉണ്ടെന്നു ചൊല്ലിയതാര്.. സ്ക്രോളാൻ പറ്റാത്ത ക്രോപ്പാൻ പറ്റാത്ത സൂമില്ലാത്ത ലൈക്, ഷെയർ, എഡിറ്റ് കമന്റ് ചെയ്യാൻ പറ്റാത്ത ഈ അക്ഷരങ്ങളെ കാണുവാൻ വെളിച്ചം വേണമത്രേ.. സ്ക്രീനിന്റെ വെളിച്ചത്തിൽ ഇരുട്ടിൽ ഇരുന്നു നമുക്ക് നമ്മളെ തന്നെ കണ്ടു റേഡിയേഷൻ കൊണ്ടിരിക്കാം.. ഉള്ളിൽ വെളിച്ചമുള്ളോർ വായിക്കട്ടെ വായിക്കട്ടെ വായിച്ചു വായിച്ചു ആ വെളിച്ചത്തിൽ അവരെ ലോകം കണ്ടിടട്ടെ.. അല്ലാത്തോർ നമ്മൾ ആരും പുത്തകം വായിച്ചു സമയം കളയല്ലേ... വെയിൽ കായാം നമുക്ക് ബ്ലൂ വെയിൽ കായാം ... രാജേട്ടൻ

Thursday, 5 October 2017
Wednesday, 4 October 2017
Tuesday, 19 September 2017
Saturday, 16 September 2017
Friday, 18 August 2017
Thursday, 15 June 2017
Wednesday, 14 June 2017
Monday, 5 June 2017
Saturday, 13 May 2017
Thursday, 11 May 2017
Monday, 8 May 2017
Tuesday, 14 March 2017
Thursday, 9 March 2017
Subscribe to:
Comments (Atom)


























