
Thursday, 5 August 2021
Wednesday, 4 August 2021
അടച്ചുറപ്പുള്ള ചുമരുകൾക്കിടയിൽ ശീതീകരിച്ച മുറിയിൽ സർവ്വ സമ്പന്നതയിൽ ഓൺലൈനിൽ പഠനം നടത്തുമ്പോൾ സെക്കന്റുകൾ നഷ്ടം വന്നാൽ പോലും മാതാപിതാക്കൾക്ക് ആശങ്കയാണ് വേവലാതിയാണ്. അങ്ങനെയിരിക്കെ നഗരത്തിന്റെ ഉച്ഛ്വാസ വായുവും പൊടിയും ശ്വസിച്ച് ഏത് നിമിഷവും തകർന്ന് വീഴാവുന്ന ചോർന്നോലിച്ച മേൽക്കൂരയ്ക്കടിയിൽ ഇരുന്ന് അക്ഷരങ്ങൾ അറിയാൻ കൊതിക്കുന്ന കുരുന്നുകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പട്ടിണിയിൽ മുഷിഞ്ഞ്,വയറിൽ ഇളംകൈകൊണ്ട് അമർത്തി വിശപ്പടക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞ് കൈകളും സങ്കല്പത്തിൽ അറിവിന്റെ ലോകം സ്വപ്നം കാണുന്നുണ്ടാകില്ലേ? ഇന്നവർക്ക് അന്നവും അറിവും നൽകി അതിജീവനത്തിന്റെ ചിറക് നൽകിയില്ലെങ്കിൽ നാളെ ഒരു ശവക്കൂന വെട്ടികുഴിച്ചു മൂടാൻ കോൺഗ്രീറ്റ് ടൈലുകൾ പാകിയ ഇടങ്ങളിൽ ഒരു പിടി മണ്ണിനായി നാം തിരയേണ്ടി വരും. A+ ആഘോഷിക്കപെടുമ്പോൾ, ഭൂമിക്ക് വെല്ലുവിളിയായി ഫ്ലെക്സ് വേസ്റ്റുകൾ തീർക്കുന്നതിനേക്കാൾ എത്ര മഹോന്നതമാണ് ജയം കൈവരിച്ച കുട്ടികൾ അവരുടെ കൈ കൊണ്ട് എന്നന്നേയ്ക്കുമായി വിശപ്പ് മാറ്റാനുള്ള അറിവമൃത് നേടുവാനുള്ള തൂവലുകൾ പാവം കുരുന്നുകൾക്കായി സമ്മാനിക്കുന്നത്.. ഇവർ പറന്നില്ലെങ്കിൽ നാളെ നമ്മുടെ തലമുറയ്ക്ക് പറന്നിറങ്ങാൻ ചില്ലകൾ ഉണ്ടാകില്ല.. മനുഷ്യർ ആണ് നാം എന്ന് പറയപ്പെടുന്നു.. പരസ്‌പരം ആശ്രയിച്ചല്ലേ അതിജീവനം? അല്ലെ?

Subscribe to:
Comments (Atom)