
Saturday, 4 September 2021
ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു പ്രധാന ചാനൽ വാർത്തയാണ്... കല്യാണത്തിന് മുറിക്കാൻ വേദിയിലേയ്ക്ക് കൊണ്ട് വരുന്ന കേക്ക് താഴെ വീഴുന്നു... വേദിയിൽ ഇത് കണ്ട് നിൽക്കുന്നവരും സ്‌ക്രീനിൽ കാണുന്ന നമ്മളും ഞെട്ടുന്നു... ഞെട്ടി തീരാൻ വരട്ടെ ഇനിയാണ് ഒറിജിനൽ ഞെട്ടൽ entry ചെയ്യുന്നത്...കേക്ക് കൊണ്ട് വന്നയാൾ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണ് ... ഹോ ഭയങ്കരം അല്ലെ... കേക്ക് മൈദയും ഷുഗറും അടങ്ങുന്ന ഒരു കൊലയാളിയാണ് എന്ന സന്ദേശം കൊടുക്കാനാണ് എന്ന് കരുതി അല്ലെ... സംഭവം അതല്ല.. പണത്തിന്റെ കൊഴുപ്പ് തലച്ചോറിൽ കുമിഞ്ഞു കൂടുമ്പോൾ അറിയാതെ പോകുന്ന ഒന്നുണ്ട് വിശപ്പിന്റെ വിളിയും അന്നത്തിന്റെ വിലയും.. അതിൽ നിന്ന് ഉടലെടുത്ത ആശയമാണ് ഇത്.. ഒരു കേക്ക് താഴെ പോയാലെന്ത് അടിപൊളി മറ്റൊരു ആർഭാട കേക്ക് അവിടെ കെട്ടിയിറക്കുന്നു വെട്ടി മുറിച്ചു തിന്നുന്നു.. അതിലും ഭയാനകം ഇതൊരു മഹത്തരമായ ആശയമായി ചാനൽ റിപ്പോർട്ടർ ഇത് അവതരിപ്പിക്കുന്നു എന്നുള്ളതാണ്... Paid വാർത്ത എന്നല്ല ഇതിന് ഇവിടെ പറയേണ്ടത് മറ്റ് ചില വാചകങ്ങൾ ആണ്.. ഒരു നേരത്തെ അന്നം കിട്ടാതെ ആളുകൾ ജീവൻ വെടിയുന്ന ഈ മഹാമാരിക്കാലത്തും ഇത്തരത്തിൽ ഉള്ള ഊള കാഴ്ചകൾ കണ്ട് ലൈക്ക് അമർത്തി നമുക്ക് ഏമ്പക്കം വിടാം...

Subscribe to:
Comments (Atom)