Saturday, 4 September 2021

ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു പ്രധാന ചാനൽ വാർത്തയാണ്... കല്യാണത്തിന് മുറിക്കാൻ വേദിയിലേയ്ക്ക് കൊണ്ട് വരുന്ന കേക്ക് താഴെ വീഴുന്നു... വേദിയിൽ ഇത് കണ്ട് നിൽക്കുന്നവരും സ്‌ക്രീനിൽ കാണുന്ന നമ്മളും ഞെട്ടുന്നു... ഞെട്ടി തീരാൻ വരട്ടെ ഇനിയാണ് ഒറിജിനൽ ഞെട്ടൽ entry ചെയ്യുന്നത്...കേക്ക് കൊണ്ട് വന്നയാൾ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണ് ... ഹോ ഭയങ്കരം അല്ലെ... കേക്ക് മൈദയും ഷുഗറും അടങ്ങുന്ന ഒരു കൊലയാളിയാണ് എന്ന സന്ദേശം കൊടുക്കാനാണ് എന്ന് കരുതി അല്ലെ... സംഭവം അതല്ല.. പണത്തിന്റെ കൊഴുപ്പ് തലച്ചോറിൽ കുമിഞ്ഞു കൂടുമ്പോൾ അറിയാതെ പോകുന്ന ഒന്നുണ്ട് വിശപ്പിന്റെ വിളിയും അന്നത്തിന്റെ വിലയും.. അതിൽ നിന്ന് ഉടലെടുത്ത ആശയമാണ് ഇത്.. ഒരു കേക്ക് താഴെ പോയാലെന്ത് അടിപൊളി മറ്റൊരു ആർഭാട കേക്ക് അവിടെ കെട്ടിയിറക്കുന്നു വെട്ടി മുറിച്ചു തിന്നുന്നു.. അതിലും ഭയാനകം ഇതൊരു മഹത്തരമായ ആശയമായി ചാനൽ റിപ്പോർട്ടർ ഇത് അവതരിപ്പിക്കുന്നു എന്നുള്ളതാണ്... Paid വാർത്ത എന്നല്ല ഇതിന് ഇവിടെ പറയേണ്ടത് മറ്റ് ചില വാചകങ്ങൾ ആണ്.. ഒരു നേരത്തെ അന്നം കിട്ടാതെ ആളുകൾ ജീവൻ വെടിയുന്ന ഈ മഹാമാരിക്കാലത്തും ഇത്തരത്തിൽ ഉള്ള ഊള കാഴ്ചകൾ കണ്ട് ലൈക്ക് അമർത്തി നമുക്ക് ഏമ്പക്കം വിടാം...


Thursday, 5 August 2021

Wednesday, 4 August 2021

അടച്ചുറപ്പുള്ള ചുമരുകൾക്കിടയിൽ ശീതീകരിച്ച മുറിയിൽ സർവ്വ സമ്പന്നതയിൽ ഓൺലൈനിൽ പഠനം നടത്തുമ്പോൾ സെക്കന്റുകൾ നഷ്ടം വന്നാൽ പോലും മാതാപിതാക്കൾക്ക് ആശങ്കയാണ് വേവലാതിയാണ്. അങ്ങനെയിരിക്കെ നഗരത്തിന്റെ ഉച്ഛ്വാസ വായുവും പൊടിയും ശ്വസിച്ച് ഏത് നിമിഷവും തകർന്ന് വീഴാവുന്ന ചോർന്നോലിച്ച മേൽക്കൂരയ്ക്കടിയിൽ ഇരുന്ന് അക്ഷരങ്ങൾ അറിയാൻ കൊതിക്കുന്ന കുരുന്നുകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പട്ടിണിയിൽ മുഷിഞ്ഞ്,വയറിൽ ഇളംകൈകൊണ്ട് അമർത്തി വിശപ്പടക്കാൻ ശ്രമിക്കുന്ന ആ കുഞ്ഞ് കൈകളും സങ്കല്പത്തിൽ അറിവിന്റെ ലോകം സ്വപ്നം കാണുന്നുണ്ടാകില്ലേ? ഇന്നവർക്ക് അന്നവും അറിവും നൽകി അതിജീവനത്തിന്റെ ചിറക് നൽകിയില്ലെങ്കിൽ നാളെ ഒരു ശവക്കൂന വെട്ടികുഴിച്ചു മൂടാൻ കോൺഗ്രീറ്റ് ടൈലുകൾ പാകിയ ഇടങ്ങളിൽ ഒരു പിടി മണ്ണിനായി നാം തിരയേണ്ടി വരും. A+ ആഘോഷിക്കപെടുമ്പോൾ, ഭൂമിക്ക് വെല്ലുവിളിയായി ഫ്ലെക്സ് വേസ്റ്റുകൾ തീർക്കുന്നതിനേക്കാൾ എത്ര മഹോന്നതമാണ് ജയം കൈവരിച്ച കുട്ടികൾ അവരുടെ കൈ കൊണ്ട് എന്നന്നേയ്ക്കുമായി വിശപ്പ്‌ മാറ്റാനുള്ള അറിവമൃത് നേടുവാനുള്ള തൂവലുകൾ പാവം കുരുന്നുകൾക്കായി സമ്മാനിക്കുന്നത്.. ഇവർ പറന്നില്ലെങ്കിൽ നാളെ നമ്മുടെ തലമുറയ്ക്ക് പറന്നിറങ്ങാൻ ചില്ലകൾ ഉണ്ടാകില്ല.. മനുഷ്യർ ആണ് നാം എന്ന് പറയപ്പെടുന്നു.. പരസ്‌പരം ആശ്രയിച്ചല്ലേ അതിജീവനം? അല്ലെ?


Sunday, 11 July 2021

ലോകമേ നിങ്ങളിത് കാണുക ഇത് മാത്രം കാണുക ശരീരം ഉരുക്കുപോലെ കടഞ്ഞെടുത്ത് മനസ്സ് പലകുറി ഉരുക്കി ഒരുക്കിയെടുത്ത് ജീവനും ആത്മാവും ഉപ്പുറ്റിയിൽ ഉറപ്പിച്ചു നിർത്തി ഊർജവും ശ്വാസവും കാലിന്റെ അറ്റത്ത് കൂർപ്പിച്ചു വച്ച് ഉറക്കമില്ലാതെ പടക്കുതിരയെ പോലെ ഓടി കാറ്റ് നിറച്ച ഗോളത്തിനെ പിന്തുടരുമ്പോൾ.. ഭൂഗോളത്തിലെ സകല കണ്ണുകളും അവരെ അവരുടെ പടയാളികളെ പ്രതീക്ഷയോടെ നോക്കുന്നു.. എന്നാൽ എല്ലാം അവസാന വിസിൽ മുഴങ്ങുന്നത് വരെ മാത്രം.. അത് വരെ നടന്ന യുദ്ധം അവസാനിക്കുന്നു.. മഹാ പർവ്വങ്ങൾ മഞ്ഞുപോലെ ഉരുകുന്നു ഒന്നായി ചേർന്ന് നിന്ന് പുണർന്ന് നിൽക്കുമ്പോൾ.. പരസ്പരം ആശ്വാസവും അനുമോദനവും കൈ മാറുമ്പോൾ.. ആശയങ്ങളെ മാത്രം എതിർത്ത് ആശയത്തിന്റെ ഉടമയെ ഉൾകൊള്ളാൻ ഇതുവരെ നാം പഠിച്ചിട്ടുണ്ടോ പഠിപ്പിച്ചിട്ടുണ്ടോ? വൈരാഗ്യവും വെറുപ്പും പോർവിളിയും കൊലവിളിയും മത്സരവും നമ്മൾ തുടരുന്നു എന്നാണ് ഇനി നാം മാറുക... ലോകമേ ഇത് കാണുക



Wednesday, 7 July 2021

അന്യനാട്ടിൽ പിഞ്ചോമനയെ ക്രൂരമായി.... മൗനം പൂണ്ടിരിക്കാം അത് സ്ക്രോളുന്ന വെറും ബ്രേക്കിങ് വാർത്തയല്ലേ. നമ്മുടെ നാട്ടിൽ ഒരു പിഞ്ചോമനയെ ക്രൂരമായി... മൗനം പൂണ്ടിരിക്കാം അത് സ്ക്രോളുന്ന വെറും ബ്രേക്കിങ് വാർത്തയല്ലേ. അയൽവക്കത്ത് ഒരു പിഞ്ചോമനയെ ക്രൂരമായി.. മൗനം പൂണ്ടിരിക്കാം അത് സ്ക്രോളുന്ന വെറും ബ്രേക്കിങ് വാർത്തയല്ലേ. നിങ്ങളുടെ വീട്ടിൽ ഒരു പിഞ്ചോമനയെ..................................... ....... 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 ഓരോ ദിവസവും കൂടി കൂടി വരുന്ന കേസുകൾ.. നിയമത്തിനെ പഴിച്ചാൽ നമ്മുടെ കടമ കഴിഞ്ഞോ.. ഓരോ കേസിന്റെയും പ്രതിയുടെ രാഷ്ട്രീയം നോക്കിയാണ് ഇവിടെ ചില പ്രമുഖർ പോലും വാ തുറക്കുന്നത്.. നിവർത്തി ഇല്ലാതെ കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി പോകേണ്ടി വരുന്ന ആളുകൾക്ക് ആശ്രയമായി ഒരു അംഗൻവാടി മാതൃകയിൽ ഒരു പകൽ വീടിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.. കുഞ്ഞുങ്ങളുടെ കാര്യത്തിലെങ്കിലും ഈ അഴുകിയ രാഷ്ട്രീയ വൈരാഗ്യം മാറ്റി വയ്ക്കൂ.. കുറഞ്ഞത് ആളൂർ വാദികളെങ്കിലും ഇവിടെ ഇല്ലാതാകട്ടെ.