
Sunday, 11 July 2021
ലോകമേ നിങ്ങളിത് കാണുക ഇത് മാത്രം കാണുക ശരീരം ഉരുക്കുപോലെ കടഞ്ഞെടുത്ത് മനസ്സ് പലകുറി ഉരുക്കി ഒരുക്കിയെടുത്ത് ജീവനും ആത്മാവും ഉപ്പുറ്റിയിൽ ഉറപ്പിച്ചു നിർത്തി ഊർജവും ശ്വാസവും കാലിന്റെ അറ്റത്ത് കൂർപ്പിച്ചു വച്ച് ഉറക്കമില്ലാതെ പടക്കുതിരയെ പോലെ ഓടി കാറ്റ് നിറച്ച ഗോളത്തിനെ പിന്തുടരുമ്പോൾ.. ഭൂഗോളത്തിലെ സകല കണ്ണുകളും അവരെ അവരുടെ പടയാളികളെ പ്രതീക്ഷയോടെ നോക്കുന്നു.. എന്നാൽ എല്ലാം അവസാന വിസിൽ മുഴങ്ങുന്നത് വരെ മാത്രം.. അത് വരെ നടന്ന യുദ്ധം അവസാനിക്കുന്നു.. മഹാ പർവ്വങ്ങൾ മഞ്ഞുപോലെ ഉരുകുന്നു ഒന്നായി ചേർന്ന് നിന്ന് പുണർന്ന് നിൽക്കുമ്പോൾ.. പരസ്പരം ആശ്വാസവും അനുമോദനവും കൈ മാറുമ്പോൾ.. ആശയങ്ങളെ മാത്രം എതിർത്ത് ആശയത്തിന്റെ ഉടമയെ ഉൾകൊള്ളാൻ ഇതുവരെ നാം പഠിച്ചിട്ടുണ്ടോ പഠിപ്പിച്ചിട്ടുണ്ടോ? വൈരാഗ്യവും വെറുപ്പും പോർവിളിയും കൊലവിളിയും മത്സരവും നമ്മൾ തുടരുന്നു എന്നാണ് ഇനി നാം മാറുക... ലോകമേ ഇത് കാണുക

Subscribe to:
Post Comments (Atom)
No comments:
Post a Comment