Tuesday, 6 July 2021

മുഹമ്മദിന്റെ അരികിലേയ്ക്ക് 18 കോടി എന്ന മലയെ എത്തിച്ച മലയാളി പൊളിയാണ്.. തർക്കമില്ല.. അതിൽ ഓരോ രൂപയ്ക്കും പ്രകൃതി കണ്ണീർ പൊഴിക്കുന്നുണ്ട് ആദരമായി... പക്ഷേ നമുക്കിത് കടമയാണ്.. എന്നാൽ എത്ര നാൾ എത്ര പേർക്ക് നമുക്ക് കൈത്താങ്ങാകാൻ കഴിയും.. കുറച്ചു ചോദ്യങ്ങൾ ബാക്കി ആകുന്നു.. എങ്ങനെ ഈ ജനിതക രോഗം വരുന്നു? സമാനമായ രോഗമുള്ളവരോ മറ്റ് തീവ്ര അസുഖമുള്ളവർക്കോ വേണ്ടി crowd funding- ലൂടെ സർക്കാർ ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിച്ചാൽ ഇതേ പോലെ കൈകോർത്ത് ഒരുപാട് പേരെ രക്ഷിക്കാൻ നമുക്ക് കഴിയില്ലേ.. അസുഖത്തിന് വേണ്ടി ചികിത്സകൾ നടക്കുമ്പോൾ super speciality ആശുപത്രികൾ പൊങ്ങുമ്പോൾ.. ഇത്തരം അസുഖങ്ങൾ എങ്ങനെ വരുന്നു എന്നൊരു ചിന്ത പോലും ഇവിടെ ഉണ്ടാകില്ല.. ഉണ്ടായാൽ തന്നെ കോടികണക്കിന് മുതൽ മുടക്കുന്ന മരുന്ന് കമ്പനികൾ മരുന്ന് മാഫിയകൾ അതിന് അനുവദിക്കില്ല.. മലിനമായ വായു വിഴുങ്ങി, മലിന ജലം കുടിച്ച്, അന്നത്തിൽ സകല വിഷവും മായവും കലർത്തി തിന്നിട്ട്.. അതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോയിട്ട് ഒരു ചിന്ത പോലും ഉണ്ടാകുന്നില്ല. വെറും നോക്ക്‌ കുത്തിയായി നിയമങ്ങളും ഇതിനെല്ലാം കൂട്ട് നിക്കുന്നു ... പെരുകുന്ന അസുഖങ്ങളെ തടയാൻ എന്തെങ്കിലും ചെയ്യാതെ.. എങ്ങനെ എത്ര നാൾ നമുക്ക് മുന്നോട്ട് പോകാൻ ഈ വറുതികാലത്ത് കഴിയും.


No comments:

Post a Comment