Thursday, 19 December 2019

വിദ്യാർത്ഥിയുടെ ചെയിൻ തെറ്റിയ സൈക്കിൾ നന്നാക്കി കൊടുത്ത് അത് പോസ്റ്റിട്ടു കയ്യടി വാങ്ങിയ പോലീസ് അറിയുവാൻ... കഴിഞ്ഞ ദിവസം കാലടിക്ക് അടുത്ത് മറ്റൂരിൽ വെളുപ്പിന് ഒരു കുടുംബനാഥനെ ഒരു വണ്ടി ഇടിച്ചു തെറിപ്പിച്ചിട്ടു നിർത്താതെ പോയി. ആ സമയത്ത് അവിടെ ഉണ്ടായ പത്ര ഏജന്റ് ആ വണ്ടിയെ പിന്തുടർന്നെങ്കിലും പിടിക്കാൻ ആയില്ല. അദ്ദേഹം കുറിച്ചെടുത്ത നമ്പർ വച്ചു പരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തു. വണ്ടി പാലക്കാട് രെജിസ്ട്രേഷനിൽ ഉള്ളതാണെന്ന് തിരിച്ചറിഞ്ഞു.. ഇനി വേണ്ടത് തെളിവാണ്... 360 ഡിഗ്രിയിൽ സിനിമാ പിടുത്തം നടത്താൻ പറ്റുമെന്നും പറഞ്ഞു പ്രമുഖ അരി കമ്പനിയുടെ പരസ്യവും വച്ചു ചെണ്ട കൊട്ടി കുഴിച്ചിട്ട ക്യാമറ ജംഗ്ഷനിൽ ഉണ്ട്.. അത് ചത്തു മലച്ചിട്ടു നാളുകളായി... അടുത്തിടെ അകാലത്തിൽ വേർപിരിഞ്ഞ മൂത്ത മകന്റെ വേർപാടിന്റെ മുറിവുണങ്ങുന്നതിന് മുമ്പ് ഭർത്താവിനെ നഷ്ടപെട്ട അമ്മച്ചിയുടെയും.. കുടുംബം നോക്കാൻ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ സ്നേഹവാത്സല്യവും ത്യജിച്ചു അന്യനാട്ടിൽ പണിയെടുക്കുന്ന രണ്ടു ആൺമക്കളുടെയും നെഞ്ച് തകർന്നുള്ള കരച്ചിലിന്റെ വേദന നിങ്ങളും കാണണം കേൾക്കണം.. സാരമില്ല ഇനിയും കേൾക്കാം വണ്ടി കൊണ്ടിടിച്ചു പാവങ്ങളെ.. ഞങ്ങളെ കൊന്നു തള്ളിയിട്ടു പോകുമ്പോൾ അവരുടെ ഉറ്റവരുടെ കരച്ചിൽ കേൾകാം... എല്ലാവർക്കും ഉണ്ട് കുടുംബവും കൂടപ്പിറപ്പുകളും കുഞ്ഞുങ്ങളും... ചത്ത ക്യാമറകൾക്കൊപ്പം നമുക്കും കണ്ണടയ്ക്കാം..


No comments:

Post a Comment