
Sunday, 11 July 2021
Wednesday, 7 July 2021
അന്യനാട്ടിൽ പിഞ്ചോമനയെ ക്രൂരമായി.... മൗനം പൂണ്ടിരിക്കാം അത് സ്ക്രോളുന്ന വെറും ബ്രേക്കിങ് വാർത്തയല്ലേ. നമ്മുടെ നാട്ടിൽ ഒരു പിഞ്ചോമനയെ ക്രൂരമായി... മൗനം പൂണ്ടിരിക്കാം അത് സ്ക്രോളുന്ന വെറും ബ്രേക്കിങ് വാർത്തയല്ലേ. അയൽവക്കത്ത് ഒരു പിഞ്ചോമനയെ ക്രൂരമായി.. മൗനം പൂണ്ടിരിക്കാം അത് സ്ക്രോളുന്ന വെറും ബ്രേക്കിങ് വാർത്തയല്ലേ. നിങ്ങളുടെ വീട്ടിൽ ഒരു പിഞ്ചോമനയെ..................................... ....... 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 ഓരോ ദിവസവും കൂടി കൂടി വരുന്ന കേസുകൾ.. നിയമത്തിനെ പഴിച്ചാൽ നമ്മുടെ കടമ കഴിഞ്ഞോ.. ഓരോ കേസിന്റെയും പ്രതിയുടെ രാഷ്ട്രീയം നോക്കിയാണ് ഇവിടെ ചില പ്രമുഖർ പോലും വാ തുറക്കുന്നത്.. നിവർത്തി ഇല്ലാതെ കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി പോകേണ്ടി വരുന്ന ആളുകൾക്ക് ആശ്രയമായി ഒരു അംഗൻവാടി മാതൃകയിൽ ഒരു പകൽ വീടിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.. കുഞ്ഞുങ്ങളുടെ കാര്യത്തിലെങ്കിലും ഈ അഴുകിയ രാഷ്ട്രീയ വൈരാഗ്യം മാറ്റി വയ്ക്കൂ.. കുറഞ്ഞത് ആളൂർ വാദികളെങ്കിലും ഇവിടെ ഇല്ലാതാകട്ടെ.

Tuesday, 6 July 2021
മുഹമ്മദിന്റെ അരികിലേയ്ക്ക് 18 കോടി എന്ന മലയെ എത്തിച്ച മലയാളി പൊളിയാണ്.. തർക്കമില്ല.. അതിൽ ഓരോ രൂപയ്ക്കും പ്രകൃതി കണ്ണീർ പൊഴിക്കുന്നുണ്ട് ആദരമായി... പക്ഷേ നമുക്കിത് കടമയാണ്.. എന്നാൽ എത്ര നാൾ എത്ര പേർക്ക് നമുക്ക് കൈത്താങ്ങാകാൻ കഴിയും.. കുറച്ചു ചോദ്യങ്ങൾ ബാക്കി ആകുന്നു.. എങ്ങനെ ഈ ജനിതക രോഗം വരുന്നു? സമാനമായ രോഗമുള്ളവരോ മറ്റ് തീവ്ര അസുഖമുള്ളവർക്കോ വേണ്ടി crowd funding- ലൂടെ സർക്കാർ ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിച്ചാൽ ഇതേ പോലെ കൈകോർത്ത് ഒരുപാട് പേരെ രക്ഷിക്കാൻ നമുക്ക് കഴിയില്ലേ.. അസുഖത്തിന് വേണ്ടി ചികിത്സകൾ നടക്കുമ്പോൾ super speciality ആശുപത്രികൾ പൊങ്ങുമ്പോൾ.. ഇത്തരം അസുഖങ്ങൾ എങ്ങനെ വരുന്നു എന്നൊരു ചിന്ത പോലും ഇവിടെ ഉണ്ടാകില്ല.. ഉണ്ടായാൽ തന്നെ കോടികണക്കിന് മുതൽ മുടക്കുന്ന മരുന്ന് കമ്പനികൾ മരുന്ന് മാഫിയകൾ അതിന് അനുവദിക്കില്ല.. മലിനമായ വായു വിഴുങ്ങി, മലിന ജലം കുടിച്ച്, അന്നത്തിൽ സകല വിഷവും മായവും കലർത്തി തിന്നിട്ട്.. അതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോയിട്ട് ഒരു ചിന്ത പോലും ഉണ്ടാകുന്നില്ല. വെറും നോക്ക് കുത്തിയായി നിയമങ്ങളും ഇതിനെല്ലാം കൂട്ട് നിക്കുന്നു ... പെരുകുന്ന അസുഖങ്ങളെ തടയാൻ എന്തെങ്കിലും ചെയ്യാതെ.. എങ്ങനെ എത്ര നാൾ നമുക്ക് മുന്നോട്ട് പോകാൻ ഈ വറുതികാലത്ത് കഴിയും.

Thursday, 24 June 2021
Thursday, 17 June 2021
Tuesday, 15 June 2021
Friday, 11 June 2021
Subscribe to:
Comments (Atom)



