Thursday, 13 February 2020

Saturday, 18 January 2020

കഴിഞ്ഞ ദിവസം ഒരു MLA ഒരു സ്കൂൾ സന്ദർശിച്ചു.. സ്കൂളിന്റെ തൂണുകളിൽ പേരോ മറ്റോ എഴുതി വച്ചിരിക്കുന്നു.. ആരാ ആ പേര് എഴുതിയ മാന്യൻ എന്ന് ആക്രോശിച്ചു.. ഇങ്ങനെ പൊതു സ്ഥലത്ത് പേര് എഴുതി വയ്ക്കുന്നത് സംസ്കാരത്തിന് യോജിക്കുന്നതല്ലെന്ന് ആ സമൂഹത്തിനു മുമ്പിൽ ആക്ഷേപിച്ചു ഉപദേശിച്ചു. ശരി mla.. സംസ്കാരമില്ലായ്മ തന്നെ... ബഹുമാനപെട്ട നേതാവിനോടുള്ള ചോദ്യങ്ങൾ? മുന്നണി നോക്കാതെ സ്ഥാനത്തിനു വേണ്ടി പേര് എഴുതിയ കസേരകൾക്ക് വേണ്ടി ചുമരുകൾ തോറും പേര് എഴുതി വയ്ക്കുന്നത്. കലുങ്ക് മുതൽ സർവത്ര കല്ലിടലിനും.. 25 ലക്ഷത്തിന്റെ ബസ് സ്റ്റോപ്പിനും.. കണ്ണിക്കണ്ട ഫ്ലെക്സിലുമെല്ലാം പേര് എഴുതി വയ്ക്കുന്നത് ഏതു മാന്യതയിൽ പെടും സാറേ.. കളിയാക്കപെട്ട കുട്ടിയോട്.. മോനെ നിന്റെ പേര് ചുമരിൽ നീയല്ല എഴുതേണ്ടത് അത് കാലത്തെ കൊണ്ട് നീ എഴുതിക്കണം.. അത് കാത്തിരിക്കാം ഞങ്ങൾ... ഈ നാടിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നത് ചെയ്യുമ്പോൾ കുഞ്ഞേ നിന്റെ പേര് ചരിത്ര താളുകളിൽ എഴുതപ്പെടും..


Tuesday, 7 January 2020

ആര് എന്തിട്ടാലും അതിപ്പോ ആറ്റം ബോംബ് ആണെങ്കിലും എന്തൂട്ട് എന്നൊരു പുച്ഛ ഭാവം 😏😒 ഒന്നിനും അഭിപ്രായം ഇല്ലാത്തവർ 🤐 സ്വന്തം അഭിപ്രായം താഴിട്ടു പൂട്ടി താക്കോൽ വല്ലവനും കൊടുത്ത്‌ മിണ്ടാൻ വയ്യാത്തവർ 😷 എങ്ങാനും മിണ്ടി പോയാൽ ലവൻ എങ്ങാനും രക്ഷപെട്ടാലോ എന്ന് പേടിക്കുന്നോര് 🙄😳 ഇവനൊന്നും നമ്മുടെ ഒക്കെ കമന്റ്‌, ലൈക്ക് കിട്ടാനുള്ള എന്ത് യോഗ്യത ഉണ്ടെന്ന് ശങ്കിക്കുന്ന യോഗ്യർ 😒😒😒 സംഖി കൊങ്ങി കമ്മി എന്ന അയിത്തം ഉള്ള വർഗം 🤬😠😡 സമത്വം സാഹോദര്യം വിളമ്പി അയിത്തമതിൽ കെട്ടുന്നോർ.. 🤮🤮🤮 പക്ഷെ നമുക്ക് സ്നേഹം കിട്ടാത്തത് അത് fb അൽഗോരിതം 🤒🤕👀